പേരാമ്പ്രയുടെ യശസ്സ് വാനോളമുയര്‍ത്തിയ ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോമിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്


പേരാമ്പ്ര: ടോക്യോ ഒളിബിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോമിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പോരാമ്പ്ര ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് ഉജ്വലമായ വരുവേല്‍പ്പ് നല്‍കി. നോഹ താമസിക്കുന്ന മരുതേരി റോഡിലെ വീട്ടില്‍ നിന്നും തുറന്ന വാഹനത്തില്‍ സ്വീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ എത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.. പി.ബാബു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ വി.കെ.പ്രമോദ്, കെ.സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, പി.എന്‍. ശാരദ, ഇ.പി രാധ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര ടൗണിലൂടെ ബഹുജനങ്ങളുടെയും വ്യപാര സ്ഥാപനങ്ങളുടെയും പേരാമ്പ്ര ബി.ആര്‍.സി യുടെയും ആദരവ് ഏറ്റുവാങ്ങിയ ശേഷമാണ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നോഹ എത്തിയത്. ഓഡിറ്റോറിയത്തില്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന അനുമോദന ചടങ്ങ് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ: നരസിംഹു ഗാരി ടി.എല്‍.റെഡ്ഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതവും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാര്‍ ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വേണ്ടി . കെ.സുനിലും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെപാത്തുമ്മ ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.സജിവന്‍ മാസ്റ്റര്‍, പി.കെ. രണ്ടിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് വേണ്ടി കെ.കെ വിനോദനുംഘടക സ്ഥാപനങ്ങക്കും ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി ബി.ഡി.ഒ പി.വി. ബേബിയും സംസാരിച്ചു.

സ്വീകരണ സദസ്സില്‍ ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എന്‍.പി ബാബു ഉപഹാര സമര്‍പ്പണം നടത്തി. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് വി.കെ.പ്രമോദ് ഉപഹാര സമര്‍പ്പണം നടത്തി. ഉപഹാര സമര്‍പ്പണത്തിന് നോഹ നിര്‍മ്മല്‍ ടോം നന്ദി പറഞ്ഞു. ചടങ്ങില്‍ നോഹ നിര്‍മ്മല്‍ ടോമിന്റെ മാതാപിതാക്കളായ ടോമിച്ചന്‍ ആലിസ്‌ലി സഹോദങ്ങളായ േജായല്‍ എബി കെ സിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി. അഷറഫ് കെ.അജിത ലിസ്സി കെ.കെ. പ്രഭാ ശങ്കര്‍ ഗിരിജ ശശി വഹീദ പാറെമ്മല്‍ എന്നിവര്‍ പങ്കെടുത്തു.