‘ഒരു മിനുറ്റ് സാറേ, പരിപാടി ഉദ്ഘാടനം ചെയ്യട്ടെ സാറേ’; ഇന്ധനവില കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി (വീഡിയോ കാണാം)
പാലക്കാട്: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് സുല്‍ത്താന്‍ പേട്ട ജങ്ഷനിലാണ് സംഭവം.
ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് പത്ത് രൂപയുമാണ് കുറച്ചത്.
ഇത് പ്രാബല്യത്തില്‍ വന്നതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് ആറ് രൂപ 57 പൈസയും ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്.
കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 86 പൈസയും ഡീസലിന് 91 രൂപ 49 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 91 രൂപ 59 പൈസയുമായി.
അതേസമയം, വലിയ തോതില്‍ പ്രതിഷേധം വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 33 രൂപ വരെ വര്‍ധിപ്പിച്ച സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയില്‍ നിന്നാണ് ഇപ്പോള്‍ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീഡിയോ കാണാം: