ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
എറണാകുളം: ഇരട്ടവോട്ട് വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇരട്ടവോട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു.