ഒമിക്രോണ്‍: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള മൂന്നു പേരുടെ ഫലം ഇന്ന് ലഭിച്ചേക്കും
കോഴിക്കോട്: ഒമിക്രോണ്‍ നിരീക്ഷണത്തിലുള്ള മൂന്നു പേരുടെ ഫലം ഇന്ന് ലഭിക്കാൻ സാധ്യത. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും അതിലൊരാളുടെ അമ്മയുമാണ് നിരീക്ഷണത്തിൽ. ഇവർ കോവിഡ് പോസിറ്റിവായതിനെ തുടർന്നാണ് നിരീക്ഷണത്തിൽ ആക്കിയത്.
ഇവരിലൊരാൾ ഡോക്ടർ ആണ്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയതിലാണ് യു.കെയിൽ അയാൾ നിന്ന് കോഴിക്കോടെത്തിയത്. 26ന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡോകട്റുടെ സ്രവം ഒമൈക്രോൺ പരിശോധനയ്ക്കായി അയക്കാൻ തീരുമാനിച്ചത്. സമ്പർക്കത്തിലൂടെ ഇദ്ദേഹത്തിന്റെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും ഇവരിൽ ഇതുവരെയില്ല.
പരിശോധനയുടെ വേഗത കൂട്ടാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഇവർ മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു.
ജില്ലയിൽ ഒമൈക്രോൺ സമ്പർക്കമുള്ള ഡോക്ടറുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് ഇന്നലെ തന്നെ അയച്ചിരുന്നു.