ഒന്നാം സ്ഥാനം നിലനിർത്തി സി.ഐ.ടി.യു, അട്ടിമറി നേട്ടവുമായി ബി.എം.എസ്


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യിൽ നടന്ന ഹിതപരിശോധനയിൽ സി.ഐ.ടി.യു നേതൃത്വം നൽകുന്ന കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ കഴിഞ്ഞ തവണത്തേതുപോലെ ഒന്നാം സ്ഥാനം നിലനിർത്തി. പോൾ ചെയ്ത 26,864 വോട്ടുകളിൽ സി.ഐ.ടി.യു സംഘടനയ്ക്ക് 9,457 ( 35.24%) വോട്ട് ലഭിച്ചു. ഐ.എൻ.ടി.യു.സി യുടെ കൂട്ടു മുന്നണിയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് 62,71 (23.37%) വോട്ട് ലഭിച്ചു. ബി.എം.എസ് 4,888 വോട്ടോടെ മൂന്നാം സ്ഥാനത്ത് എത്തി.

പതിനഞ്ച് ശതമാനം വോട്ട് ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം ലഭിക്കുക. ശമ്പള പരിഷ്കരണ മടക്കമുള്ള കാര്യങ്ങളിൽ അംഗീകൃത സംഘടനകളുമായാണ് മേനേജ്മെന്റ് ചർച്ച നടത്തുക.

ഹിതപരിശോധനയിൽ നേട്ടമുണ്ടാക്കിയത് ബി.എം.എസ് ആണ്. ചരിത്രത്തിൽ ആദ്യമായാണ് ബി.എം.എസ് യൂണിയന് കെ.എസ്.ആർ.ടി.സി യിൽ അംഗീകാരം ലഭിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച സംഘടനകളിൽ സി.ഐ.ടി.യുവിനും, ബി.എം.എസിനും മാത്രമാണ് അംഗീകാരം നേടാനായത്. ഐ.എൻ.ടി.യു.സി യുടെ ടി.ഡി.എഫ് അംഗീകാരം നേടിയെങ്കിലും അത് വിവിധ സംഘടനകളുടെ കൂട്ടായ്മയാണ്. സ്ഥാപനത്തിലെ ആദ്യ സംഘടനയായ എ.ഐ.ടി.യു.സി ക്ക് അംഗീകാരം നേടാൻ ആയില്ല


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.