ഐതിഹ്യകഥകൾ ആലേഖനം ചെയ്ത് നവീകരിച്ച പിഷാരികാവിലെ ആൽത്തറ കാണാം; ദീപേഷ് കൊല്ലത്തിന്റെ കരവിരുതിൽ തീർത്ത ശില്പങ്ങളും: വീഡിയോ


കൊയിലാണ്ടി: ഐതിഹ്യ വിസ്മയങ്ങള്‍ ശില്‍പ്പചാരുതയിലൂടെ അവതരിപ്പിച്ച് പിഷാരികാവിലെ ആല്‍ത്തറ. പിഷാരികാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളായ പോര്‍ക്കലിയില്‍ വൈശ്യന്റെ കഠിന തപസ്സ്, ഭഗവിത ദര്‍ശനവും അരുളപ്പാടും, തെക്കന്‍ കൊല്ലത്തെ ക്ഷേത്ര നിര്‍മ്മിതിയും തിരുനാന്ദക പ്രതിഷ്ഠയും, ധനാഡ്യരാകുന്ന വൈശ്യസമൂഹം, കപ്പനിഷേധത്തിനെതിരെ രാജശാസനം എന്നീ കഥകളാണ് ആല്‍ത്തറയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ശില്‍പ്പിയായ ദീപേഷ് കൊല്ലമാണ് ആല്‍ത്തറയെ ഐതീഹ്യരംഗങ്ങളാല്‍ അണിയിച്ചൊരുക്കിയത്. പത്തുപേര്‍ 24 ദിവസങ്ങള്‍ കൊണ്ടാണ് ആല്‍ത്തറയില്‍ ഐതീഹ്യങ്ങള്‍ ആലേഖനം ചെയ്തത്. അഞ്ചരലക്ഷം രൂപയോളമാണ് ഇതിന് ആകെ ചെലവായത്. സിമന്റിലാണ് ശില്‍പ്പങ്ങള്‍ തീര്‍ത്തത്.

വീഡിയോ: