ഐ.സി.ഡി.എസിന്റെ 46ാം വാര്‍ഷികം: ചക്കിട്ടപാറയില്‍ ചരിത്ര പ്രദര്‍ശനവും ഭക്ഷ്യപ്രദര്‍ശനവും സംഘടിപ്പിച്ചു


ചക്കിട്ടപാറ: ഐ.സി.ഡി.എസിന്റെ 46 ആം വാര്‍ഷികത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍ മാരും ചരിത്ര പ്രദര്‍ശനവും ഭക്ഷ്യ പ്രദര്‍ശനവും നടത്തി. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആലിസ് ടീച്ചര്‍ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ രേഷ്മ സ്വാഗതം പറഞ്ഞു.