‘എൻ്റെ നടുവണ്ണൂർ എൻ്റെ അഭിമാനം-നിങ്ങൾക്കും സംരംഭകരാകാം’; നടുവണ്ണൂരിൽ സംരംഭകർക്കായുള്ള ശിൽപ്പശാല മെയ് 24 ന്


നടുവണ്ണൂർ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്ക്ഷരിച്ച “എൻ്റെ സംരംഭം എൻ്റെ അഭിമാനം ” എന്ന പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ശില്പശാല സംഘടിപ്പിക്കുന്നു. സംരംഭങ്ങളെ കുറിച്ചറിയാനും മാർഗ നിർദ്ദേശങ്ങൾക്കുമായി ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവർക്കായാണ് ശില്പശാല.

2022 മെയ് 24 രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്ററുടെ അദ്ധ്യക്ഷത വഹിക്കും. സംരംഭകരാകാൻ താത്പര്യമുള്ള ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും സംരഭകത്വ മീറ്റിൽ പങ്കെടുക്കാമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ, സെക്രട്ടറി ഒ.മനോജ് എന്നിവർ അറിയിച്ചു.