എൻ സുബ്രഹ്മണ്യൻ കൊയിലാണ്ടി ഹാർബർ സന്ദർശിച്ചു
കൊയിലാണ്ടി: തീരദേരത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പു നൽകി സുബ്രഹ്മണ്യൻ്റെ ഹാർബർ സന്ദർശനം. ആഴക്കടൽ മത്സബന്ധനവുമായി ബന്ധപ്പെട്ട് കടലിൻ്റെ മക്കളുടെ വിട്ടൊഴിയാത്ത ആശങ്കക്കും കടലോരത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതയ്ക്കും പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
കടലോരത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന തായിരുന്നു കടലോരവാസികളുടെ ആവശ്യങ്ങളിലൊന്ന്. ഉദ്ഘാടനം നടത്തിയെങ്കിലും ഹാർബർ ഇനിയും പ്രവർത്തന സജ്ജമായിട്ടില്ല. ഹാർബറിൽ ശുചിമുറി നിർമ്മിക്കണമെന്ന ആവശ്യം പോലും നിരസിക്കപ്പെട്ടതിൽ മത്സ്യത്തൊഴിലാളികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
പൊതുശ്മശാനമുൾപ്പെടെപരിഹരിക്കപ്പെടേണ്ട അടിസ്ഥാന പ്രശ്നങ്ങൾ നാട്ടുകാർ സ്ഥാനാർഥിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മത്സ്യത്തൊഴിലാളികൾക്കൊപ്പമുണ്ടാകു മെന്ന് സുബ്രഹ്മണ്യൻ ഉറപ്പ് നൽകി. വാർഡ് കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടിയും കൂടെയുണ്ടായിരുന്നു.