എൻ സുബ്രഹ്മണ്യന് കൊയിലാണ്ടിയിൽ സ്നേഹോഷ്മള വരവേൽപ്പ്


കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യന് കൊയിലാണ്ടിയിൽ സ്നേേഹോഷ്മളമായ വരവേൽപ്പ്. മീത്തലെ കണ്ടി പള്ളിക്ക് സമീപം നൂറുക ണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് സ്വീകരിക്കാനെത്തിയത്. യു.ഡി.എഫ് പ്രവർത്തകർ അതിയായ ആവേശത്തി ലും ആത്മവിശ്വാസത്തിലുമാണ് സ്വീകരിക്കാനെത്തിയത്.

നിരവധി സ്ത്രീകളും യുവാക്കളും പങ്കെടുത്ത പ്രകടനം മുസ്ലീംലീഗ് ഓഫീസിന് സമീപം സമാപിച്ചു. നേതാക്കളായ വി.പി.ഭാസ്ക്കരൻ, മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ, ടി.ടി.ഇസ്മായിൽ, വി.പി.ഇബ്രാഹിം കുട്ടി, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, ഹുസൈൻ തങ്ങൾ, പടന്നയിൽ പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.