എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിക്കും, ഹയര്‍ സെക്കണ്ടറി മാര്‍ച്ച് 30 മുതല്‍; തിയ്യതികള്‍ പ്രഖ്യാപിച്ചു


കോഴിക്കോട്: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 31ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്.

മാര്‍ച്ച് 30നാണ് പ്ലസ് ടു, വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കുന്നത്. ഇതും ഏപ്രില്‍ 22ന് അവസാനിക്കും. മാര്‍ച്ച് 21 മുതല്‍ 25 വരെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ നടക്കും. മാര്‍ച്ച് പതിനാറിനാണ് ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ നടക്കും. ഇത് മാര്‍ച്ച് 22ന് അവസാനിക്കും. മാര്‍ച്ച് പതിനാറിന് ആരംഭിക്കുന്ന വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷ 21ന് അവസാനിക്കും.

മാര്‍ച്ച് പത്തുമുതല്‍ പത്തൊന്‍പതുവരെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍. വിശദമായ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തിരുവനന്തപുരത്ത് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.