എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ നിഖില്‍ പൈലിയും ജെറിന്‍ ജോജോയും അറസ്റ്റില്‍


ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജില്ലാ സെക്രട്ടറി നിഖില്‍ പൈലി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലാണ് പിടിയിലായത്. കൊലപാതക ശേഷം അലക്സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. കസ്റ്റഡിയിയിലുള്ള മറ്റു പ്രതികള്‍ സജീവ കെ.എസ്.യു പ്രവര്‍ത്തകരും നേതാക്കളുമാണ്.

കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലിയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ നെഞ്ചില്‍ കഠാര ആഴ്ത്തി കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രധാന പ്രതി. കൊലപാതകത്തിന് കൂടെ നിന്ന് സഹായം നല്‍കിയ ജെറിന്‍ ജോജോ പി.ടിയുടെ ശിഷ്യന്‍ എന്നാണ് തന്റെ ഫേസ്ബുക്കില്‍ വിശേഷിപ്പിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമൊത്തുള്ള ചിത്രങ്ങള്‍ ഇയാളും നവമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്

May be an image of 3 people, beard and people standing

ഇന്നലെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ചത്. യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉച്ചയോടെ ക്യാമ്പസില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. കോളേജ് ക്യാംപസിലേക്ക് പുറത്തുനിന്ന് ആളുകള്‍ എത്തിയത് എസ്.എഫ്.ഐ. ചോദ്യം ചെയ്തതാാണ് പ്രശ്‌നത്തിന് കാരണം. കെ.എസ്.യുക്കാരാണ് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്നത്. ഇത് അവസാനിച്ച് ക്യാമ്പസിന് പുറത്തേക്ക് വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയ ചിലര്‍ പ്രശ്നങ്ങളുണ്ടാക്കുകയും ആയുധവുമായി എത്തിയയാള്‍ വിദ്യാര്‍ഥികളെ കുത്തുകയുമായിരുന്നു.

കണ്ണൂര്‍തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന്‍ ധീരജാണ് കുത്തേറ്റ് മരിച്ചത്. അഭിജിത്ത് അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം സെമസ്റ്റര്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.