എസ്.എസ്.എല്‍.സി ഉന്നത വിജയികളെയും നാഷണല്‍ ബാഡ്ജ് ഗൈഡ്‌സ് പുരസ്‌കാരം നേടിയ മിനി ചന്ദ്രനെയും ചെറുവണ്ണൂരില്‍ അനുമോദിച്ചു


 

പേരാമ്പ്ര: നാഷണല്‍ ബാഡ്ജ് ഗൈഡ്‌സ് പുരസ്‌കാരം നേടിയ മിനി ചന്ദ്രനെയും എസ്സ്.എസ്സ് എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചെറുവണ്ണൂര്‍ അരങ്ങില്‍ ശ്രീധരന്‍ സ്മാരകത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു.

സി. സുജിത്ത്, മോനിഷ.പി, മണിലാല്‍ കുറേറ്യാട്ട് , നരേഷ്.ടി.പി, രവീന്ദ്രന്‍.പി.പി, മിനി ചന്ദ്രന്‍ ,സന്തോഷ്. ടി. എം,അബിന്‍ രാജ്, ബാലകൃഷ്ണന്‍ കുറ്റ്വോട്ട് ,ദേവനന്ദ എന്നിവര്‍ സംസാരിച്ചു.