പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ വാര്‍ഷികാഘോഷം


പേരാമ്പ്ര: നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചടങ്ങില്‍ കര്‍ഷകര്‍ക്ക് വിത്ത് വിതരണം നടത്തി. അംഗനവാടികളിലേക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പരിപാടി വാര്‍ഡ് മെമ്പര്‍ ലീല ഉദ്ഘാടനം ചെയ്തു.

സഹഭാരവാഹികളായ ഗംഗാധരന്‍, രോഷിത്, അനീഷ്, ഷിജു, ടി.കെ. പ്രമോദ്, സനില്‍ എന്നിവര്‍ മറ്റ് മുതിര്‍ന്നവരെ പൊന്നാട അണിയിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ.എം.കെ അസീസ് മാസ്റ്റര്‍, രക്ഷാധികാരി സോമന്‍ കരുവാരകണ്ടി, ജോയ്‌ന്‌റ് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ എന്‍.കെ, ട്രഷറര്‍ നാരായണന്‍, സനില്‍ കുമാര്‍,നാരായണന്‍, എന്നിവര്‍ പങ്കെടുത്തു.