എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം: പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി


പേരാമ്പ്ര: ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡൻ്റ് പി.എസ്.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രിയേഷ്, സി.കെ.രൂപേഷ്, അതുൽദാസ് എം.എം എന്നിവർ സംസാരിച്ചു. പി.സി.സജി ദാസ്, ബിനിൽരാജ്, ശ്രീജീത്ത് ഇ.എം, കെ.കെ.നിധീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.