എല്ലാ പഞ്ചായത്തുകളിലും പത്തിൽ താഴെ രോഗികൾ മാത്രം; പേരാമ്പ്ര മേഖലയിൽ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 39 പേർക്ക്; വിശദമായ കണക്കുകൾ നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് 39 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ മേഖലയിൽ 77 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസമായി.
ചെറുവണ്ണൂർ പഞ്ചായത്തിലാണ് കൂടുതൽ രോഗികൾ. ഇന്നലെ പൂജ്യം കേസുകൾ റിപ്പോർട്ട് ചെയ്ത ചെറുവണ്ണൂരിൽ ഇന്ന് ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ 12 കേസുകൾ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽ ഇന്ന് ആറ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
അരിക്കുളം, ചക്കിട്ടപാറ പഞ്ചായത്തുകളിൽ അഞ്ച് കേസുകൾ വീതമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ചക്കിട്ടപാറയിൽ ഇന്നലെയും അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അരിക്കുളത്ത് ഇന്നലെ ഒരു കേസ് മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തത്.
ഇന്നലെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത കായണ്ണ പഞ്ചായത്തിൽ ഇന്ന് നാല് രോഗികളാണ് ഉള്ളത്. തുറയൂർ പഞ്ചായത്തിലും ഇന്ന് നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 25 രോഗികളാണ് തുറയൂരിൽ ഉണ്ടായിരുന്നത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.