എല്ലാ പഞ്ചായത്തുകളിലും പ്രതിദിന രോഗികള്‍ പത്തില്‍ താഴെ; പേരാമ്പ്ര മേഖലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ്, വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 32 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മേഖലയില്‍ കൂത്താളി പഞ്ചായത്തില്‍ മാത്രമാണ് ഇന്നാര്‍ക്കും രോഗം സ്ഥിരീകരിക്കാത്തത്. തുടര്‍ച്ചയായി ദിവസം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന തുറയൂരില്‍ ഇന്ന് മൂന്ന് ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മേഖലയിലെ നൊച്ചാട് പഞ്ചായത്തില്‍ മാത്രമാണ് ഇന്ന് അഞ്ചില്‍ കൂടുതല്‍ കേസുകള്‍് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറ് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പോസിറ്റീവായത്.
പേരാമ്പ്ര, ചക്കിട്ടപാറ,കീഴരിയൂര്‍ പഞ്ചായത്തുകളില്‍ അഞ്ച് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഖലയിലെ മറ്റു പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 5
അരിക്കുളം – 1
ചക്കിട്ടപ്പാറ – 5
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 3
കായണ്ണ – 2
കീഴരിയൂര്‍- 5
കൂത്താളി – 0
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 6
തുറയൂര്‍ – 3