എല്ലാ പഞ്ചായത്തിലും പ്രതിദിന രോഗികള്‍ അഞ്ചില്‍ താഴെ; പേരാമ്പ്ര മേഖലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി 22 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നാല് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്ത അരിക്കുളത്തും ചെറുവണ്ണൂരിലുമാണ് ഇന്ന് കുടുതല്‍ രോഗബാധിതരുള്ളത്. കായണ്ണയില്‍ ഇന്നാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ ഇന്ന് രണ്ട് പേര്‍ക്ക് വീതവും രണ്ട് പഞ്ചായത്തുകളില്‍ ഓരാള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:
പേരാമ്പ്ര – 2
അരിക്കുളം – 4
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 4
കായണ്ണ – 0
കീഴരിയൂര്‍- 1
കൂത്താളി – 2
മേപ്പയ്യൂര്‍ – 2
നൊച്ചാട്- 1
തുറയൂര്‍ – 2