എലത്തൂരില്‍ കള്ളനെ പിടികൂടാന്‍ വീടിന് പുറത്തിറങ്ങിയ വീട്ടുടമസ്ഥനെ ആക്രമിച്ച് കള്ളൻ കടന്നു


എലത്തൂര്‍: വീടിനുപുറത്ത് ഒളിച്ചുനിന്ന കള്ളനെ പിടികൂടാന്‍ പുറത്തിറങ്ങിയ വീട്ടുടമസ്ഥനെ ആക്രമിച്ച് കള്ളന്‍ കടന്നുകളഞ്ഞു. അന്നശ്ശേരി വിജയലക്ഷ്മി സ്‌കൂളിനടുത്താണ് സംഭവം.

ഇവിടെ വാടകവീട്ടില്‍ താമസിക്കുന്ന കാരാട്ട് പടന്നയില്‍ ശരത്തിന്റെ വീടിനു സമീപനമാണ് കള്ളന്‍ പതുങ്ങി നിന്നത്. ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്ത് നോക്കിയപ്പോള്‍ അപരിചിതനായ ആളെ ശ്രദ്ധയില്‍പ്പെട്ട കള്ളനെ പിടികൂടാന്‍ ശ്രമിക്കവെ ആക്രമിക്കപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

കള്ളനെ പിടിക്കാന്‍ പിറകുവശത്തെ വാതിലിലൂടെ പുറത്തിറങ്ങി മുന്നോട്ട് നടക്കുമ്പോഴാണ് ശരത്തിന് നേരെ ആക്രമണമുണ്ടായത്. കള്ളന്‍ പിറകില്‍ നിന്നും ശരത്തിനു മേല്‍ ചാടിവീഴുകയായിരുന്നു. കത്തിപോലുള്ള ഇരുമ്പായുധംകൊണ്ട് ശരത്തിന്റെ കയ്യില്‍ മുറിവേല്‍പ്പിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു.

തുടര്‍ന്ന് കള്ളന്‍ ഇരുട്ടില്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ശരത്ത് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.