എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ പത്തൊമ്പതുകാരന് മുങ്ങിമരിച്ചു
എലത്തൂര്‍: കടലില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കളംകോളി താഴം നാസറിന്റെ മകന് അലനാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.
എലത്തൂര്‍ വില്ലേജ് ഓഫീസിന് പടിഞ്ഞാറുഭാഗത്ത് വീടിനടുത്തെ കടലില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ അലന് ചുഴിയില്‍പ്പെടുകയായിരുന്നു.
പൂക്കാട് വാടകയ്ക്ക് താമസിക്കുകയാണ് അലനും കുടുംബവും. എലത്തൂരിലെ ഉമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു. അപകടത്തില്‍പ്പെട്ട ഉടനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു അലന്.
മൃതദേഹം കോഴിക്കോട് ബീച്ചാശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച എലത്തൂര്‍ മൊയ്തീന്‍പള്ളിയില്‍ കബറടക്കും. ഉമ്മ: സബ്രീന. സഹോദരന്: അബിന്‍.