എയ്ഡഡ് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവിന് സ്റ്റേ


ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പൊതു തെരഞ്ഞടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വിധി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ്. സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ കോടതി നോട്ടീസ് നല്‍കി.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷന്‍ ബെഞ്ചാണ് നേരത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്.
വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സുപ്രീകോടതിയില്‍ ഇതിനെതിരെ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്.