എഫ്എസ്ഇടിഒ കൊയിലാണ്ടിയിൽ സാർവ്വദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു


കൊയിലാണ്ടി: സാർവ ദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് എഫ്എസ്ഇടിഒ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺ ഹാളിൽ വനിതാ ദിനാചരണം നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.സ്മിജ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിഎ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ശാന്ത സ്വാഗതം പറഞ്ഞു. എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡന്റ് ആർ.എം.രാജൻ, താലൂക്ക് സെക്രട്ടറി എം.പി.ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു.

കെഎസ്ടിഎ കൊയിലാണ്ടി വനിതാ സബ് കമ്മിറ്റി അവതരിപ്പിച്ച കനലായുയരാം ഞങ്ങൾ എന്ന സംഗീത നൃത്തശിൽപ്പവും അരങ്ങേറി.