എടവരാട് യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: സമൃദ്ധി ജൈവ കൃഷി ക്ലസ്റ്റര്‍ എടവരാട് തിരുമംഗലത്ത് താഴ യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീല്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.വേണു അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ ഷെറിന്‍ റിഷാദ്, ഇ.രാജു, ടി.രമേശ്, ഷൈനി, അസീസ് എന്നിവര്‍ പ്രസംഗിച്ചു.