എടവരാട് പാണ്ടിയിലെ പിലാറത്തുതാഴെ കാര്‍പ്പ് മത്സ്യക്കൃഷി തുടങ്ങി
പേരാമ്പ്ര: ഫിഷറീസ് വകുപ്പിനുകീഴില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി എടവരാട് പാണ്ടിയില്‍ ഉള്‍പ്പെട്ട പിലാറത്തുതാഴെ ശാസ്ത്രീയരീതിയിലുള്ള കാര്‍പ്പ് മത്സ്യക്കൃഷി തുടങ്ങി. മൂന്ന് ഹെക്ടര്‍ സ്ഥലത്താണ് മത്സ്യം വളര്‍ത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷറഫ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ശ്രീലജ പുതിയേടത്ത്, പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി, അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. നവീന്‍, പ്രമോട്ടര്‍ പി. സുനില്‍കുമാര്‍, ഹമീദ് ആലിയാട്ട്, പി. ബാലന്‍, വാളാഞ്ചി ഇബ്രായി, എം. ശ്രീധരന്‍, കെ.സി. ജയന്‍, എ.കെ. അഭിലാഷ്, ഇ.ടി. വിനോജ് കുമാര്‍, ആലിയാട്ട് മജീദ്, പിലാറത്ത് സൂപ്പി തുടങ്ങിയവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.