എകരൂരില്‍ ഓടുന്ന ബസിൽനിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്‌


എകരൂൽ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ പൂനൂരിൽവെച്ചാണ് സംഭവം. ബാലുശ്ശേരി സ്വദേശിനി പുഷ്പയാണ് അപകടത്തിൽപ്പെട്ടത്.

തുറന്നുകിടന്ന മുൻവശത്തുള്ള ഓട്ടോമാറ്റിക് ഡോറിലൂടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.