എം വി ജയരാജന് കോവിഡ്; നില അതീവ ഗുരുതരം


കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംവി.ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ധേഹം.

കോവിഡിനൊപ്പം കടുത്ത ന്യുമോണിയയും പിടിപെടുകയായിരുന്നു. പ്രമേഹവും ആരോഗ്യം വഷളാക്കി. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് ജയരാജന് കൊവിഡ് ബാധിച്ചത്.