എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം; അനാമികയെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് കമ്മിറ്റി


പേരാമ്പ്ര: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അനാമിക എ.എസിനെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് 15ാം വാര്‍ഡ് കമ്മിറ്റിയാണ് ഉപഹാരം നല്‍കി അനാമികയെ ആദരിച്ചത്.

മുന്‍ വാര്‍ഡ് മെമ്പര്‍ നിധീഷ് എന്‍.എസ് അനാമികയ്ക്ക് മൊമെന്റോ നല്‍കി. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, എന്‍.കെ രാജീവന്‍, അജേഷ്, അരുണ്‍ വാര്യര്‍ കണ്ടി, അനൂപ് നടുക്കണ്ടി, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.