എം.പി ഷിബു സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി; കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍


പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനം അവസാനിച്ചു. എം.പി ഷിബുവിനെ സി.പി.എം പയ്യോളി ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പത്തൊന്‍പത് അംഗ ഏരിയ കമ്മിറ്റിയില്‍ ആറുപേര്‍ പുതുമുഖങ്ങളാണ്. എന്‍.സി മുസ്തഫ, പി.വി മനോജന്‍, പി. അനൂപ് കുമാര്‍, ഡി. ദീപ, കെ.കെ മമ്മു, സി.ടി അജയ് ഘോഷ് എന്നിവരാണ് പുതുമുഖങ്ങള്‍.

പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാതയില്‍ പയ്യോളി ഏരിയയിലെ ഭാഗങ്ങളില്‍ ആവശ്യമുള്ളിടത്ത് അടിപ്പാതകള്‍ സ്ഥാപിക്കണമെന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

കെ. ജീവാനന്ദന്‍മാസ്റ്റര്‍, സി.കെ ഗിരീഷ്‌കുമാര്‍, സാന്ദ്ര പി.വി എന്നിവരുള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളനപരിപാടികള്‍ നിയന്ത്രിച്ചത്. ടി.പി രാമകൃഷ്ണന്‍, ജോര്‍ജ് എം. തോമസ്, മാമ്പറ്റ ശ്രീധരന്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, പി. വിശ്വന്‍, കെ. ദാസന്‍, കെ.കെ മുഹമ്മദ്, കാനത്തില്‍ ജമീല എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഏരിയ കമ്മിറ്റി അംഗങ്ങള്‍:

എം.പി ഷിബു
കെ. ജീവാനന്ദന്‍മാസ്റ്റര്‍
പി.എം വേണുഗോപാലന്‍
വി. ഹമീദ് മാസ്റ്റര്‍
ടി. അരവിന്ദാക്ഷന്‍
എസ്.കെ അനൂപ്
സി.കെ ശ്രീകുമാര്‍
സുരേഷ് ചങ്ങാടത്ത്
എന്‍.വി രാമകൃഷ്ണന്‍
പി. ജനാര്‍ദ്ദനന്‍
ടി. ഷീബ
എന്‍.ടി അബ്ദുറഹിമാന്‍
എ.കെ ഷൈജു
എന്‍.സി മുസ്തഫ
പി.വി മനോജന്‍
പി. അനൂപ് കുമാര്‍
ഡി. ദീപ
കെ.കെ മമ്മു
സി.ടി അജയ്‌ഘോഷ്