എം.എല്‍.എ ഇടപെട്ടു; നടുവണ്ണൂര്‍ – മന്ദങ്കാവ് റോഡില്‍ വഴിമുടക്കിയ വൈദ്യുതത്തൂണുകള്‍ മാറ്റി
നടുവണ്ണൂര്‍: റോഡ് വീതികൂട്ടിയതോടെ റോഡിന്മേലായ രണ്ട് വൈദ്യുതത്തൂണുകള്‍ എം.എല്‍.എ സച്ചിന്‍ദേവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നീക്കി. നടുവണ്ണൂര്‍-മന്ദങ്കാവ് റോഡിലെ കുഴല്‍ക്കിണര്‍ മുക്കിനടുത്തുള്ള തൂണുകളാണ് നടുവണ്ണൂര്‍ സെക്ഷന്‍ നീക്കിയത്.
തൂണുകള്‍ മാറ്റി ഗതാഗതം സുഗമമാക്കണമെന്ന നിവേദനം എം.എല്‍.എയുടെ ‘നിങ്ങളോടൊപ്പം’ പരിപാടിയില്‍ ലഭിച്ചിരുന്നു. കെ.എസ്.ഇ.ബി നാദാപുരം ഡിവിഷന് എക്സി. എന്‍ജിനിയര്‍ക്ക് എം.എല്‍.എ. നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഇവ മാറ്റിയത്.