എ സോൺ ഫുട്‌ബോൾ മത്സരം മുചുകുന്ന് ഗവ. കോളേജിൽ


കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എ സോൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. മാർച്ച് 28 മുതൽ 31 വരെയാണ് മത്സരങ്ങൾ.

നവീകരിച്ച സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യത്തെ ഇന്റർ കോളേജിയറ്റ്‌ മത്സരമാണിത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പതിനൊന്നു ടീമുകൾ ഏറ്റുമുട്ടും. ദിവസവും രാവിലെ 7.30 മുതൽ 9.30 വരെയും വൈകുന്നേരം 3.00 മുതൽ 5 മണി വരെയുമാണ് മത്സരം.