എ.സി.ബാലകൃഷ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


കൊയിലാണ്ടി: എൻ.സി.പി സംസ്ഥാന സമിതിയംഗവും ദീർഘകാലം കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന എ.സി.ബാലകൃഷ്ണന്റെ അഞ്ചാം ചരമവാർഷികം സമുചിതമായി ആചരിച്ചു എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.എൻ.സി.പി സംസ്ഥാന സമിതിയംഗം പി.ചാത്തപ്പൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.കെ.ശ്രീഷു മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം.കോയ, ജില്ലാകമ്മറ്റിയംഗം ഇ.എസ്.രാജൻ, ചേനോത്ത് ഭാസകരൻ മാസ്റ്റർ, അവിണേരി ശങ്കരൻ, പത്താലത്ത് ബാലൻ, കെ.കെ.നാരായണൻ മാസ്റ്റർ, ടി.എൻ.ദാമോദരൻ, പി.എം.ബി.നടേരി, വി.കെ.ശിവൻ, വി.സഹജാനന്ദൻ, ടി.എം.ശശിധരൻ, സി.വേണുഗോപാൽ, വി.വി.കെ.പ്രസാദ് കൊല്ലം എന്നിവർ സംസാരിച്ചു.