എ.കെ തെയ്യോന്‍ നീതിനിഷേധത്തിനെതിരെ പോരാടിയ സോഷ്യലിസ്റ്റ്


പേരാമ്പ്ര: ജാതി മേല്‍ക്കോയ്മയില്‍ നീതി നിഷേധിക്കപ്പെട്ട അധസ്ഥിതര്‍ക്കായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ചു കൊണ്ട് പോരാടിയ പോരാളിയായിരുന്നു എ.കെ തെയ്യോന്‍ എന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍. കൂത്താളി സമരഭടനും അധസ്ഥിത വിഭാഗത്തിലെ മുഖ്യ സംഘാടകനുമായിരുന്ന എ.കെ തെയ്യോന്‍ ചരമദിനത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് വെള്ളിലോട്ട്, സി.എച്ച് ബാബു, വി.കെ ഭാസ്‌കരന്‍, സി.കുഞ്ഞിക്കണാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.