ഉള്ള്യേരിയില്‍ ബൈക്കിലെത്തിയ സംഘം വായോധികയുടെ മാല കവര്‍ന്നു


ഉള്ള്യേരി: ബൈക്കിലെത്തിയവര്‍ വായോധികയുടെ സ്വര്‍ണമാല കവര്‍ന്നു. ഉള്ളിയേരി സൗത്ത് അനന്തന്‍കോട്ട് കാര്‍ത്യായനി (63)യുടെ മൂന്നു പവന്‍ തൂക്കമുള്ള മലയാണ് കവര്‍ന്നത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇ.എം.എസ് നഗറിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങും വഴിയാണ് പാലോറ സ്‌കൂള്‍ റോഡില്‍ വച്ച് കവര്‍ച്ച നടന്നത്. പിന്നില്‍ നിന്നാണ് മാല വലിച്ചു പൊട്ടിച്ചത്. കഴുത്തില്‍ പരിക്കുണ്ട്.

ഇവരുടെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞു വീണു മരിച്ചിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇന്ന് പ്രദേശത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.