ഉള്ള്യേരിയില്‍ കടമുറിയില്‍ തീപിടിത്തം; ഫയർ ഫോഴ്സ് തീ അണച്ചു (വീഡിയോ കാണാം)


ഉള്ള്യേരി: പൊയില്‍താഴയില്‍ കടമുറിയില്‍ തീപിടിച്ചു. ഒന്നാം നിലയിലുള്ള ഉപയോഗത്തില്‍ ഇല്ലാത്തമുറിയിലെ യൂറോപ്യന്‍ ക്ലോസെറ്റിനും വേസ്റ്റ് കുട്ടിയതിനും ആണ് തീപിടിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നിന്നും അസി: സ്‌റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തുകയും വെള്ളം ഉപയോഗിച്ച് തീകെടുത്തുകയും ചെയ്തു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീ പടരാന്‍ കാരണമെന്നാണ് സംശയം. നാശനഷ്ടങ്ങള്‍ ഒന്നും ഇല്ല.

എസ്.എഫ്.ആര്‍.ഒ ബാബു പി.കെ, എഫ്.ആര്‍.ഒമാരായ ജിനീഷ്‌കുമാര്‍, നിധിപ്രസാദ്, സിജിത്, അഖില്‍, സനോഫര്‍, ഹരീഷ്, സന്ദീപ്, ഹോം ഗാര്‍ഡുമാരായ പ്രദീപ്കുമാര്‍, ഓംപ്രകാശ് എന്നിവര്‍ തീ ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.

വീഡിയോ കാണാം: