ഉള്ള്യേരിയിലെ ജ്വല്ലറിയില്‍ മോഷണം; വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം സ്വര്‍ണവും ഫോണും മോഷ്ടിച്ചു



ഉള്ള്യേരി: പട്ടാപ്പകല്‍ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി കടയില്‍ നിന്നും രണ്ടുപവന്‍ സ്വര്‍ണവും ഫോണും കവര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഉള്ള്യേരിയിലെ പ്രീതി ഗോള്‍ഡ് ജ്വല്ലറിയിലാണ് സംഭവം.

ഉള്ള്യേരി പഞ്ചായത്ത് ഓഫീസ് റോഡിന് സമീപത്താണ് പ്രീതി ജ്വല്ലറി. ആന്ധ്രപ്രദേശ് സ്വദേശിയായ സേട്ടു ആദിത്യനാഥ റാവുവിന്റേതാണ് കട. ചെയിര്‍ വാങ്ങാനെന്നു പറഞ്ഞാണ് യുവാവ് എത്തിയത്. തുടര്‍ന്ന് വ്യാപാരിയെ തലക്കടിച്ച് തള്ളിയിട്ടശേഷം മാലയും ഫോണുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മോഷ്ടാവിന്റെ ഫോണ്‍ കടയില്‍ വീണുപോയിട്ടുണ്ട്.

സ്ഥലത്തെത്തിയ പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സേട്ടു മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.