ഉള്ള്യേരിയിലെ കുഞ്ഞു നബ്ഹാന്റെ ചികിത്സക്കായി നാട് കൈകോര്‍ക്കുന്നു: നിങ്ങള്‍ക്കും സഹായിക്കാം
ഉള്ളിയേരി: ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മുണ്ടോത്ത് കൈപ്രംകണ്ടി നൗഫലിന്റെ രണ്ടര വയസ്സുകാരനായ മകന്‍ നബ്ഹാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നാട് ഒരുമിക്കുന്നു. കളിയും ചിരിയുമായി നടന്ന നബ്ഹാന്‍ പൊടുന്നനെയാണ് രോഗത്തിന്റെ പിടിയിലാവുന്നത്.
നബ്ഹാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മജ്ജ മാറ്റിവെക്കലിനും അനുബന്ധ ചികിത്സകള്‍ക്കുമായി 30 ലക്ഷം രൂപയോളം ചെലവു വരും. ഇത്രയും ഭീമമായ ചികിത്സാ ചെലവ് വഹിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ലാത്ത അവസ്ഥയിലാണ് കുടുംബം. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്.
മൂന്നാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ചാണ് നബ്ഹാന് neuroblastoma – childhood Cancer രോഗം സ്ഥിരീകരിച്ചത്. കിഡ്നിക്ക് സമീപം വളരുന്ന അര്‍ബുദം മജ്ജയിലേക്ക് കൂടി പടരുന്ന അവസ്ഥയിലാണ് ഈ പിഞ്ചുപൈതല്‍. കോഴിക്കോട് -മുക്കം, എം.വി.ആര്‍.ക്യാന്‍സര്‍ കെയര്‍ ആശുപത്രിയില്‍ കീമോ ആരംഭിച്ചു കഴിഞ്ഞു. വളരെ അടിയന്തിരമായി മജ്ജയിലെ തകരാര്‍ പരിഹരിച്ച് പുന:സ്ഥാപിക്കുന്ന ചികിത്സ ലഭ്യമാക്കണമെന്നാണ് വിദഗ്ദരായ ഡോക്ടര്‍മാരുടെ അഭിപ്രായം. അത് ഒട്ടും വൈകാതെയും ചെയ്യേണ്ടതുമുണ്ട്.
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത, വൈസ് പ്രസിഡന്റ് എന്‍. എം.ബാലരാമന്‍ മാസ്റ്റര്‍,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലങ്കോട് സുരേഷ് ബാബു,
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി.എം. സുധീഷ്, സുജാത നമ്പൂതിരി, കെ.ബീന എന്നിവര്‍ കമ്മറ്റിയുടെ രക്ഷാധികാരികളാണ്.
മുസ്തഫ മജ്ലാന്‍ ( ചെയര്‍മാന്‍), മുസ്തഫ കിനാവത്തില്‍ ( കണ്‍വീനര്‍) 9645052580 , ബീരാന്‍കുട്ടി തച്ചമ്പത്ത് ( ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉള്ള്യേരി ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് എടുത്ത് ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞു നബ്ഹാനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാനുള്ള കൂട്ടായ്മയില്‍ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.
Fedaral Bank Ulliyeri
AC No : 19020100117222
IFSC : FDRL0001902
Google Pay A/c No: 9645052580 (Musthafa Musthafa)