ഉള്ളിയേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേർക്ക്; 19 പേർക്ക് സമ്പർക്കം വഴി
കൊയിലാണ്ടി: ഉള്ളിയേരിയിൽ ഇന്ന് ഇരുപത് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് ഇതിൽ പത്തൊമ്പത് പേർക്ക് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ ഒരാൾ ഉള്ളിയേരി സ്വദേശിയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഒരു ദിവസം ഇരുപത് കൊവിഡ് കേസുകൾ ഉള്ളിയേരിയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്നലെ സമ്പർക്കം വഴി ആറ് പേർക്കായിരുന്നു ഉള്ളിയേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ബാലുശ്ശേരി, മൂടാടി, ചേമഞ്ചേരി എന്നിവിടങ്ങളിൽ അഞ്ചു പേർക്ക് വീതം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കം രോഗം ബാധിച്ചത്. ഈ മൂന്നിടങ്ങളിലും ഇന്നലെ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.സമ്പർക്കം വഴി മേപ്പയൂരിൽ ഇന്ന് പതിനഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഇതാദ്യമായാണ് മേപ്പയൂരിൽ ദിനംപ്രതി സമ്പർക്കം വഴി വൈറസ് ബാധിക്കുന്നവരുടെ എണ്ണം പത്തിന് മുകളിൽ കടക്കുന്നത്.
ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 369 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 412 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കായണ്ണ – 1
നാദാപുരം – 1
വടകര – 1
പെരുവയല്‍ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 88
ബാലുശ്ശേരി – 5
ചക്കിട്ടപ്പാറ – 23
ചങ്ങരോത്ത് – 7
ചേമഞ്ചേരി – 5
കാരശ്ശേരി – 7
കട്ടിപ്പാറ – 6
കൊടുവള്ളി – 6
കൂടരഞ്ഞി – 8
കൂരാചുണ്ട് – 5
കുരുവട്ടൂര്‍ – 9
മേപ്പയൂര്‍ – 15
മൂടാടി – 5
ഒളവണ്ണ – 5
പുറമേരി – 7
തുറയൂര്‍ – 10
ഉള്ള്യേരി – 19
ഉണ്ണികുളം – 16
വടകര – 10
വേളം – 7
വില്യാപ്പള്ളി – 7
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3
കൂരാച്ചുണ്ട് – 1
കോഴിക്കോട് – 1
ഉള്ള്യേരി – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4749
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 117
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 38