ഉറപ്പാണ് കൊയിലാണ്ടി,ഉറപ്പാണ് കേരളം ,എല്‍ ഡി എഫ് മണ്ഡല പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തം


പയ്യോളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കാനത്തില്‍ ജമീലയുടെ മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടന പരിപാടിക്ക് ഇന്നലെ തുടക്കമായി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വിശ്വന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് കൊയിലാണ്ടി, ഉറപ്പാണ് കേരളം എന്ന മുദ്രാവാക്യം വിളികളോടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വരേവേറ്റു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന ശക്തികളെ ഈ തിരഞ്ഞെടുപ്പില്‍ തൂത്തെറിയണമെന്നും ജമീല.ജില്ലാ കമ്മിറ്റി അംഗം ടിചന്തു പരിപാടിയില്‍ പങ്കെടുത്തു.

അറുവയില്‍ ക്ഷേത്ര പരിസരത്തും ചെത്തില്‍ താരയിലും പൊതുപരിപാടി സംഘടിപ്പിച്ചു.
കോട്ടക്കല്‍ പോസ്റ്റ് ഓഫീസ് പരിസരത്തും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് പരിസരത്തും അണികള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.പര്യടന പരിപാടിയില്‍ എല്‍ഡിഎഫ് നേതാക്കളാപി വിശ്വന്‍, ടി ചന്തു ,ഇ കെ അജിത്ത്, കെ കെ മുഹമ്മദ് ,എസ് സുനില്‍ മോഹന്‍,പുനത്തില്‍ ഗോപാലന്‍,രാമചന്ദ്രന്‍ കുയ്യണ്ടി,അഡ്വ: കെ സത്യന്‍, ചൈത്ര വിജയന്‍,സി സത്യചന്ദ്രന്‍ ,എന്‍ ശ്രീധരന്‍, ടി കെ ചന്ദ്രന്‍ ,കെ ടി എം കോയ ,സതി കിഴക്കയില്‍ ,എം പി ഷിബു , പി ബാബുരാജ് ,രാജന്‍ കൊളാവിപ്പാലം, എം പി ശിവാനന്ദന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.