ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: സ്വകാര്യമേഖലയില്‍ തൊഴില്‍ നേടാന്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം



കോഴിക്കോട്: സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്കുളള ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ ഫീസ് 250 രൂപ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ്ഡ്രൈവുകളില്‍ പങ്കെടുക്കാം. കൂടാതെ ഹ്രസ്വകാല സോഫ്റ്റ് സ്‌കില്‍ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി ലഭിക്കും. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176 /178


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.