ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; നാളെ നടക്കാനിരിക്കുന്ന പി.എസ്.സി പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം


കോഴിക്കോട്: നാളെ നടക്കുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (കാറ്റഗറി നം. 103/2019, 104/2019 etc.) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം. പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 എന്നതില്‍ നിന്നും 02.30 മുതല്‍ 04.15 എന്ന സമയത്തിലേക്ക് പുനര്‍ നിശ്ചയിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

സമയമാറ്റം സംബന്ധിച്ച അറിയിപ്പ് ഉദ്യാഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത എസ്.എം.എസ്/പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യാഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച ഹാള്‍ടിക്കറ്റുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.