ഉദ്യാഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം



കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ തൊഴിലവസരം. നിയമനം നടത്തുന്നതിന് സെൻ്ററില്‍ നവംബര്‍ 17 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.

ഒഴിവുകൾ: ടെറിട്ടറി മാനേജര്‍ (യോഗ്യത : ബിരുദാനന്തരബിരുദം), ടെറിട്ടറി എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം), സെയില്‍സ് കണ്‍സള്‍ട്ടന്റ് (യോഗ്യത : ബിരുദം + ഫോര്‍വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്) , സര്‍വ്വീസ് അഡൈ്വസര്‍ ട്രെയിനി (യോഗ്യത : ഡിപ്ലോമ / ബി.ടെക് ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍), സര്‍വ്വീസ് ടെക്‌നീഷ്യന്‍ (യോഗ്യത : ഐ.ടി.ഐ ഓട്ടോമൊബൈല്‍ ) ടെലികോളര്‍ (യോഗ്യത : പ്ലസ് ടു)

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.