ഉണ്ണികുളത്തെ ഉമ്മുകുല്‍സു കൊലപാതകം: ഭര്‍ത്താവ് താജുദ്ദീന്‍ റിമാന്‍ഡില്‍


ബാ​ലു​ശ്ശേ​രി: ഉണ്ണികുളം വീര്യമ്പ്രത്ത് വാടകവീട്ടില്‍ ഉമ്മുകുല്‍സു (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീനെ (34) പേ​രാ​മ്പ്ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ൻെ​റ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​ക്ക​ലി​ന​ടു​ത്ത് കൊ​ള​ത്തൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ്​ താ​ജു​ദ്ദീ​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൈ​ക്ക് മു​റി​വു​ണ്ടാ​യി​രു​ന്ന താ​ജു​ദ്ദീ​നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു​ശേ​ഷം ചെ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്‌റ്റേഷ​നി​ലെ​ത്തി​ച്ചു. കൂ​ട്ടു​പ്ര​തി​ക​ളാ​യ തി​രൂ​ർ ഇ​രി​ങ്ങാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ത്യ​ൻ ബി​ജു, ജോ​യ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

കഴിഞ്ഞ ദിവസാണ് മലപ്പുറം സ്വദേശിയായ ഉമ്മുക്കുല്‍സുവിനെ വീര്യമ്പ്രത്ത് വാടക വീട്ടില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉമ്മുക്കുല്‍സുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകവേയാണ് മരണം സംഭവിക്കുകയായിരുന്നു.

ബാ​ലു​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ. എം.​കെ.​സു​രേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​തം​ഗ പൊ​ലീ​സ് സം​ഘം ര​ണ്ടാ​യി തി​രി​ഞ്ഞ് കോ​ട്ട​ക്ക​ലി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സിന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ൽ താ​ജു​ദ്ദീ​െൻറ പേ​രി​ൽ പോ​ക്സോ അ​ട​ക്കം 12ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ഒ​ളി​ച്ച സ്ഥ​ല​ത്തു​നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​മ്പി​വേ​ലി​യി​ൽ ത​ട്ടി താ​ജു​ദ്ദീന്റെ കൈ​ക്ക് മു​റി​വേ​റ്റി​രു​ന്നു. ക​ൽ​പ​ക​ഞ്ചേ​രി സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​രി​ങ്ങാ​വൂ​രി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്

താ​ജു​ദ്ദീ​നെ ക​സ്​റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ബാ​ലു​ശ്ശേ​രി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പി. ​റ​ഫീ​ഖ്, ജൂ​നി​യ​ർ എ​സ്.​ഐ മു​ഹ​മ്മ​ദ് മു​ഹ​സി​ൻ, എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ എ.​എ​സ്.​ഐ കെ. ​ഗി​രീ​ഷ് കു​മാ​ർ, സി.​സി.​പി.​ഒ. സു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ ജം​ഷി​ദ്, എം.​എം. ഗ​ണേ​ശ​ൻ, സി.​എം. ബി​ജു എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.