ഉട്ടേരിയില്‍ ആഗസ്റ്റ് ഏഴ് മുതല്‍ യുവാവിനെ കാണാനില്ലെന്ന് പരാതി; ഉപയോഗിച്ചിരുന്ന വാഹനം പയ്യോളിയില്‍ നിന്നും കണ്ടെത്തി



കൊയിലാണ്ടി: ഉട്ടേരിയില്‍ യുവാവിനെ കാണാതായതായി പരാതി. ഊരള്ളൂര്‍ മന്നത്ത് വീട്ടില്‍ അഖില്‍ മുഹമ്മദ് (24)നെയാണ് ആഗസ്റ്റ് ഏഴാം തിയതി മുതല്‍ കാണാതായത്. ഇതിന് മുന്‍പും പലതവണ അഖിലിനെ കാണാതാകുകയും തിരിച്ചുവരുകയും ചെയ്തിട്ടുള്ളത് കൊണ്ടാണ് പരാതിപ്പെടാന്‍ വൈകിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സഹോദരിയുടെ സ്‌കൂട്ടിയായിരുന്നു ഇയാള്‍ കാണാതാവുമ്പോള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സ്‌കൂട്ടി പയ്യോളിയില്‍ നിന്ന് കണ്ടെത്തി.

യുവാവിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെയും സഹായം തേടുന്നുണ്ട്. എന്നാല്‍ കാണാതായ അഖിലിന് സ്വന്തമായി മൊബൈല്‍ നമ്പര്‍ ഇല്ലാത്തതുകൊണ്ട് ഈ അന്വേഷണവും വഴിമുട്ടിയ അവസ്ഥയിലാണ്.

180സെ.മീ ഉയരമാണുള്ളത്. ഇരുനിറമാണ്. ബ്രൗണ്‍ കളര്‍ ഹാഫ് ടൗസറും, ഓറഞ്ച് ടീ ഷര്‍ട്ടുമാണ് കാണാതാവുമ്പോഴുള്ള വേഷം. കൊയിലാണ്ടി പൊലീസ് ക്രൈം നമ്പര്‍ 967/21 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോണ്‍: 0496 2620236, 9497980798.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.