ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കരുണ തേടുന്നു; നമുക്ക് കൈകോര്‍ക്കാം കൂരാച്ചുണ്ട് സ്വദേശി മനോജിന്റെ ചികിത്സയ്ക്കായി


കൂരാച്ചുണ്ട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. കൂരാച്ചുണ്ടിലെ തുളസിക്കുന്നേല്‍ മനോജാണ് സുമനസ്സുകളുടെ കരുണ തേടുന്നത്.

അദ്ധ്വാനിച്ച് കുടുംബം പുലര്‍ത്തിയ മനോജ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലാണ്. മനോജിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വൃക്ക മാറ്റി വെക്കുകയല്ലാതെ മറ്റൊരു പോം വഴിയില്ല. മനോജിന് വൃക്ക നല്‍കാന്‍ ഭാര്യ ഒരുക്കമാണ്. എന്നാല്‍ സാധാരണക്കാരായ മനോജിന്റെ കുടുംബത്തിന് ഓപ്പറേഷന് വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ പ്രയാസമാണ്.

ഈ സാഹചര്യത്തിലാണ് നാട്ടുകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചെയര്‍മാനായി വിജയന്‍ കീഴക്കെമീത്തലിനെയും കണ്‍വീനറായി റഫീഖ് കണ്ടിയിലിനെയും തെരഞ്ഞെടുത്ത് തുളസിക്കുന്നേല്‍ മനോജ് ചികിത്സ സഹായ കമ്മിറ്റി രൂപികരിച്ചത്. നമുക്ക് കൈകോര്‍ക്കാം മനോജിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍.

പണം അയക്കാം:

ഫെഡല്‍ ബേങ്ക്, കൂരാച്ചുണ്ട് ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍:10760100204780

IFSC CODE: FDRL0001076

Google Pay/ Phone Pay : 999297876