‘ഇരു വൃക്കകളും തകരാറിലാണ്, എനിക്ക് ജിവിക്കണമെങ്കില്‍ നിങ്ങളും സഹായിക്കണം’; നമുക്ക് കൈ കോര്‍ക്കാം കായണ്ണ സ്വദേശി പ്രണവിന്റെ ചികിത്സയ്ക്കായി


കായണ്ണബസാര്‍: വൃക്കകള്‍ തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായണ്ണ സ്വദേശി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കായണ്ണ പഞ്ചായത്ത് നാലാം വാര്‍ഡിലെ പാറമുതു പ്രണവിന്റെ തുടര്‍ ചികത്സയ്ക്കാണ് കമ്മിറ്റി രൂപീകരിച്ച് ധനം സമാഹരിക്കുന്നത്.

ഇരു വൃക്കകളും തകരാറിലായി ശസ്ത്രക്രിയ വിധേയരാകാന്‍ പോകുന്ന പ്രണവിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമാണ്. നിര്‍ധന കുടുംബത്തില്‍പെട്ട ഇവര്‍ക്ക് ഇത്രയും തുക കണ്ടെത്തുക എന്നത് പ്രയാസമാണ്. യുവാവിന്റെ ചികിത്സയ്ക്കായി ‘പ്രണവ് ചികിത്സ കമ്മിറ്റി’ രൂപികരിച്ച് ഫെഡല്‍ ബേങ്കിന്റെ മൊട്ടന്തറ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമുക്ക് കൈ കോര്‍ക്കാം പ്രണവിന്റെ ജീവിതത്തിലെ നിറങ്ങള്‍ മായാതിരിക്കാന്‍.

Account Details:

Federan Bank (Mottanthara Branch)

Account Number: 13230100135761

IFSC Code: FDRL0001323

Google Pay: 9497306518