ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ഊദ് കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു
പയ്യോളി: അഗര്‍വുഡ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പ്രഥമ ജനറല്‍ ബോഡി യോഗവും കര്‍ഷക സംഗമവും ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നടന്നു.കേരളത്തില്‍ ഊദ് കൃഷി വ്യാപിപ്പിക്കുക,ഊദ് തൈകള്‍ കുറഞ്ഞ നിരക്കില്‍ ആസ്സാംമില്‍ നിന്ന് എത്തിച്ചു കൊടുക്കുക,കൃഷിരീതിയിലും പരിചരണത്തിലും ആവിശ്യമായ പരിശീലനം കൊടുക്കുക,ഊദ് വിപണനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മിതിയിലും കര്‍ഷകരെ സഹായിക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് കോഴിക്കോട് കേന്ദ്രമായി അഗര്‍വുഡ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രൂപവല്‍ക്കരിച്ചത്.
കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും എത്തിയ്ക്കുമെന്ന് സി.ഇ.ഒ രാജന്‍ അളക പറഞ്ഞു. കര്‍ഷക സംഗമത്തില്‍ കൃഷിരീതിയെപ്പറ്റിയും, പഞ്ചായത്തുകളിലെ പ്രവര്‍ത്തനരീതിയെപ്പറ്റിയും മധു കോഴിക്കോട് ക്ലാസ്സെടുത്തു. ഫാദര്‍ ലാലു തോമ്മസ് മുവാറ്റുപുഴ സംസാരിച്ചു.