ഇരിങ്ങലിൽ തെരുവു നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്


ഇരിങ്ങല്‍: ഇരിങ്ങല്‍ രണ്ടു പേര്‍ക്കു തെരുവു നായയുടെ കടിയേറ്റു. മൂരാട് ഓയില്‍ മില്ലിന് സമീപം തെക്കെ പുനത്തില്‍ കുഞ്ഞിരാമന്റെ ഭാര്യ ശാന്ത, പെരിങ്ങാട് കോട്ടക്കുന്ന് ബാബുവിനുമാണ് തെരുവുനായയുടെ കടിയേറ്റത്.

പരിക്കേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി ചെയ്തു.
ബാബുവിനെ വീട്ടുമുറ്റത്തും ശാന്തയെ വീട്ടിലേക്ക് പോവുന്ന വഴിയിലും വെച്ചുമാണ് കടിച്ചത്. പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായതിനാല്‍ ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.