ഇന്ന് പേരാമ്പ്ര മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക് മാത്രം, എല്ലാ പഞ്ചായത്തുകളിലും പത്തിൽ താഴെ രോഗികൾ
പേരാമ്പ്ര: ഇന്നത്തെ കൊവിഡ് കണക്കുകളിൽ പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസം. മേഖലയിലാകെ ഇന്ന് 30 പുതിയ രോഗികൾ മാത്രമാണ് ഉള്ളത്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തിൽ താഴെ രോഗികൾ മാത്രമാണെന്നത് കൂടുതൽ ആശ്വാസം പകരുന്നു. രണ്ട് പഞ്ചായത്തുകളിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം പൂജ്യമാണ്.
ചക്കിട്ടപാറ, കായണ്ണ പഞ്ചായത്തുകളിൽ ഇന്ന് ഏഴ് രോഗികളാണ് ഉള്ളത്. കായണ്ണയിൽ ഇന്നലെ ആറ് രോഗികൾ ഉണ്ടായിരുന്നു. എന്നാൽ ചക്കിട്ടപാറയിൽ ഇന്നലെ രണ്ട് രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മേപ്പയ്യൂർ പഞ്ചായത്തിലും നൊച്ചാട് പഞ്ചായത്തിലും ഇന്ന് യഥാക്രമം അഞ്ച്, നാല് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. രണ്ട് പഞ്ചായത്തുകളിലും ഇന്നലെ ഓരോ രോഗികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിൽ ഇന്ന് പുതിയ രോഗികളില്ല. ഇന്നലെ കീഴരിയൂരിൽ രണ്ട് രോഗികളും തുറയൂരിൽ ഒരു രോഗികളും മാത്രമാണ് ഉണ്ടായിരുന്നത്. മേഖലയിലെ മൂന്ന് പഞ്ചായത്തുകളിൽ രണ്ട് രോഗികൾ വീതമാണ് ഉള്ളത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിലെ ഇന്നത്തെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:
പേരാമ്പ്ര – 2
അരിക്കുളം – 0
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 2
കായണ്ണ – 7
കീഴരിയൂര്‍- 0
കൂത്താളി – 1
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 4
തുറയൂര്‍ – 0