ഇന്നും നാളെയും സമ്പൂർണ ലോക്‌ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, അവശ്യ സേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ്‌


കോഴിക്കോട്: സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ്‌ വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊലീസ്‌ പരിശോധന കർശനമാക്കും. പൊതുഗതാഗതം ഉണ്ടാകില്ല.

അവശ്യ സേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ്‌ നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ ത്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും. തിങ്കളാഴ്‌ച മുതൽ ഇളവുകൾ തുടരും.