ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോളിനും 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്


കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 100 കടന്നു. സാധാരണ പെട്രോളിന് 100 രൂപാ 09 പൈസയായി. ഇന്ത്യന്‍ ഓയില്‍ പ്രീമിയം പെട്രോളിന് 104 രൂപ 22 പൈസയായി. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 14 തവണയാണ്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാല്‍ എന്നിവടങ്ങളിലാണ് പെട്രോള്‍ വില നൂറ് കടന്നത്.